
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ, കൽപിത സർവകലാശാലകളുടെ പ്രവർത്തനം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഓരോ സ്വകാര്യ - കൽപിത സർവകലാശാലകളുടെയും രൂപീകരണം, പ്രവർത്തനം തുടങ്ങിയവ ഉൾപ്പെടെ വ്യക്തമാക്കി കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും യു.ജി.സിയും സത്യവാഗ്മൂലം സമർപ്പിക്കണം. വിവിധ പോരായ്‌മകൾ ചൂണ്ടിക്കാട്ടി സ്വകാര്യ സർവകലാശാലകളിലെ വിദ്യാർത്ഥികളടക്കം സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിലാണ് നടപടി. വിശാലമായ പൊതുതാത്പര്യം ഈ വിഷയത്തിലുണ്ടെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |