
തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് പിണറായിയുടെ പോസ്റ്ര്.
നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ പലതാണ്. മതനിരപേക്ഷത, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന ശിലകൾ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പൗരത്വത്തിന് മതം മാനദണ്ഡമാവുന്ന, ചരിത്രം വളച്ചൊടിക്കപ്പെടുന്ന, ശാസ്‌ബ്രോധത്തിനു പകരം അന്ധവിശ്വാസം വളർത്തപ്പെടുന്ന, മതസൗഹാർദ്ദത്തെ വർഗീയതകൊണ്ട് തകർക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിന്റെ പ്രസക്തിയേറുകയാണ്. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |