
മുംബയ് : സഹതാരം സ്മൃതി മാന്ഥനയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് മത്സരങ്ങൾക്കിടെ അവധിയെടുത്ത് ഇന്ത്യയിലെത്തിയ ജമീമ റോഡ്രിഗസ് വിവാഹം മാറ്റിവച്ചതോടെ ബിഗ്ബാഷിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചു. സ്മൃതിയുടെ പിതാവിന് സുഖമില്ലാതെ വന്നതോടെയാണ് വിവാഹം മാറ്റിവച്ചത്. ഈ സമയത്ത് സ്മൃതിക്കൊപ്പം നിൽക്കാനായാണ് ജമീമ ബിഗ് ബാഷ് ലീഗിൽനിന്ന് പിന്മാറിയത്. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. എന്നാൽ പലാഷ് മുച്ചലുമായുള്ള വിവാഹത്തിന്റെ പുതിയ തീയതി തീരുമാനിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |