കൊച്ചി: ലോറിയിടിച്ച് മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ 25ന് കണ്ടെയ്നർ റോഡിൽ മുളവുകാട് ഭാഗത്ത് വല്ലാർപാടം റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചു. വെളുത്തനിറം, മെലിഞ്ഞശരീരം. കറുത്തജീൻസും ഷർട്ടുമാണ് വേഷം, തിരിച്ചറിയുന്നവർ 0484 2750772, 9846118686 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് മുളവുകാട് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |