
നെടുമ്പാശേരി: ന്യൂസ്‌ലാൻഡിലേക്ക് പോകാനെത്തിയ എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ യാത്ര കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നാണിത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും മരുമക്കളും ഉൾപ്പെടെ 10പേരും യാത്ര ഒഴിവാക്കി.
വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. അവസാനമായിരുന്നു ഫസൽ ഗഫൂറിന്റെ എമിഗ്രേഷൻ പരിശോധന നടന്നത്. ഈ സമയത്താണ് ഇ.ഡിയുടെ ലുക്കൗട്ട് നോട്ടീസുള്ള വിവരമറിഞ്ഞത്. തുടർന്ന് എമിഗ്രേഷൻ അധികൃതർ ഇ.ഡിയുമായി ബന്ധപ്പെട്ടപ്പോൾ ഫസൽ ഗഫൂറിന് വിദേശയാത്ര അനുവദനീയമല്ലെന്ന് അറിയിപ്പ് ലഭിച്ചു. തുടർന്ന് വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽ തങ്ങിയ കുടുംബം ഇന്നലെ രാവിലെ കോഴിക്കോട്ടേക്ക് മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |