
തിരുവനന്തപുരം: 1949ലെ ഭരണഘടന നിർമ്മാണത്തിലേക്ക് നയിച്ചത്, സ്വാതന്ത്ര്യ പൂർവ കാലഘട്ടത്തിലേ തുടങ്ങിയ തുല്യതയ്ക്കു വേണ്ടിയുള്ള വിവിധ മനുഷ്യസമൂഹങ്ങളുടെ പോരാട്ടങ്ങളാണെന്ന് മുൻ ജില്ലാ ജഡ്ജിയും എഴുത്തുകാരനുമായ വിദ്യാധരൻ പെരുമ്പള പറഞ്ഞു. നിയമ ദിനത്തോടനുബന്ധിച്ച് വെള്ളറട രുഗ്മിണി മെമ്മോറിയൽ കോളേജ് ഒഫ് നഴ്സിംഗിൽ കേരള കൗമുദി സംഘടിപ്പിച്ച നിയമ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ദർശനങ്ങളാണ് മുന്നേറ്റത്തിന് ആക്കം കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെക്കുറിച്ച് അഡ്വ.പി.ഗിരിജ സംസാരിച്ചു.വെള്ളറട പൊലീസ് സ്റ്റേഷൻ എ.എസ്.ഐ അശ്വതി അദ്ധ്യക്ഷത വഹിച്ചു. ദേവീ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.മോഹൻ,ഡോ.ദേവിക,അഡ്വ.ഷൈജു ബാൽ തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |