
കൊല്ലം: എസ്.ഐ.ആർ അപേക്ഷകൾ പൂരിപ്പിച്ച് തിരികെ നൽകാനുള്ള സമയപരിധി അടുത്തമാസം നാലുവരെ ഉണ്ടായിട്ടും ഈമാസം മുപ്പതിനുള്ളിൽ തീർക്കണമെന്ന് വാശിപിടിച്ച് ബി.എൽ.ഒമാരെ സമ്മർദ്ദത്തിലാക്കി ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ. വോർട്ടർമാരെ ഇനിയും പൂർണമായി കണ്ടെത്താനാകാതെ ബി.എൽ.ഒമാർ നെട്ടോട്ടമോടുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഭീഷണി രൂപത്തിലുള്ള സമ്മർദ്ദം.
കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിലെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ ഓൺലൈനിൽ ബി.എൽ.ഒ സൂപ്പർവൈസർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഈമാസം 30നുള്ളിൽ എസ്.ഐ.ആർ ഫോറം പൂരിപ്പിച്ച് തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയാണ്. സൂപ്പർവൈസർമാർ ഇക്കാര്യം ബി.എൽ.ഒമാരോട് പറയുമ്പോൾ പലരും ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്.
സൂപ്പർവൈസർമാരും ബി.എൽ.ഒമാരും തമ്മിൽ തർക്കവും പതിവായിട്ടുണ്ട്. വലിയൊരു വിഭാഗം വീടുകളിലും എസ്.ഐ.ആർ ഫോറം ബി.എൽ.ഒമാർ തന്നെയാണ് പൂരിപ്പിക്കുന്നത്. ഇതിനായി ഓരോ വീട്ടിലും അര മണിക്കൂറിലേറെ ചെലവഴിക്കേണ്ട അവസ്ഥയാണ്. ഇതിന് പുറമേ ഈ വിവരങ്ങൾ ആപ്പിലും രേഖപ്പെടുത്തണം.
സമയപരിധി 30നുള്ളിൽ ചുരുക്കി
ബി.എൽ.ഒമാർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാതെയാണ് ഉയർന്ന ഉദ്യോഗസ്ഥർ ഭീഷണി മുഴക്കുന്നത്
പത്ത് ബി.എൽ.ഒമാർക്ക് വീതം ഒരു സൂപ്പർവൈസർ
അവർക്ക് മുകളിൽ അഡിഷണൽ, അസി. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ
അതിന് മുകളിൽ നിയമസഭാ മണ്ഡലം തലത്തിൽ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ
ഒരു വിഭാഗമാളുകൾ സഹകരിക്കുന്നില്ല
വോട്ട് പോയാലും പ്രശ്നമില്ലെന്ന് ചിലർ
സി.ഐ.ആർ ഫോം വോട്ടർമാർ പൂരിപ്പിക്കുന്നില്ല
ബി.എൽ.ഒമാർ പൂരിപ്പിക്കുമ്പോൾ സമയ നഷ്ടം
ബീഹാറിൽ
90 ദിവസം
കേരളത്തിൽ
30 ദിവസം
വീടുകളിൽ പലതവണ പോയിട്ടും ആളില്ലാത്തതിനാൽ വിതരണം ചെയ്ത എസ്.ഐ.ആർ ഫോറം ഇനിയും തിരികെ കിട്ടാത്ത അവസ്ഥയുണ്ട്.
ബി.എൽ.ഒമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |