നാദാപുരം: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാദാപുരത്ത് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും മേഖലയിൽ സമാധാനാന്തരീക്ഷം നിലനിർത്താനും തീരുമാനങ്ങൾ എടുത്തു. യോഗത്തിൽ നാദാപുരം ഡി.വൈ.എസ്.പി കുട്ടികൃഷ്ണൻ എ, ഇൻസ്പെക്ടർ നിതീഷ് ടി.എം, കൈലാസനാഥ് എസ്.ബി, വി.പി കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, കരിമ്പിൽ ദിവാകരൻ, കുഞ്ഞിക്കണ്ണൻ പി.പി, രവീന്ദ്രൻ കെ.ടി, പി. ദാമു, എൻ.കെ മൂസ, കെ.ടി.കെ ചന്ദ്രൻ, സുഗതൻ ടി, കെ.ജി ലത്തീഫ്, പി.പി അശോകൻ, പി.സി ഷൈജു എന്നിവർ പങ്കെടുത്തു. തീരുമാനങ്ങൾ താഴെക്കിടയിൽ എത്തിക്കുന്നതിന് പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ചേർക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |