
ചാലക്കുടി : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ഡോക്യൂമെന്ററിയാകുന്നു. 'ദി പാത്ത് ഒഫ് വിഷൻ ' എന്ന പേരിൽ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം ഇന്നലെ ചാലക്കുടി ഗായത്രി ആശ്രമത്തിൽ നടന്ന ചടങ്ങിൽ സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. 75 മിനിറ്റ് ദൈർഘ്യത്തിൽ ഒരുക്കുന്ന ഡോക്യൂമെന്ററി മനോജ് പാലോടൻ ആണ് സംവിധാനം ചെയ്യുന്നത്. നിർമ്മാണം-ഷിനു.ബി.കൃഷ്ണൻ.സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വി.എസ്.പ്രമോദ് രചനയും നിർവഹിക്കും. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ , ചാലക്കുടി ആശ്രമം വാർഡ് കൗൺസിലർ ജോജോ, ഗിരീഷ് ഉണ്ണികൃഷ്ണൻ, ഓംകാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |