
തിരുവനന്തപുരം: ജിഹാദ് എന്ന വാക്ക് ഖുറാനിൽ 41 ഇടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് വിഴിഞ്ഞം സീപോർട്ട് എം ഡി ദിവ്യ എസ് അയ്യർ. ഖുറാൻ അകം പൊരുൾ - മാനവികാഖ്യാനം 9-ാം വോള്യത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ജിഹാദ് എന്ന വാക്കിന്റെ അർത്ഥവും ഉപയോഗവും ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോഴാണ് മനസിലായതെന്നും ദിവ്യ എസ് അയ്യർ വ്യക്തമാക്കി. ഈ വാക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ പല സന്ദർഭങ്ങളിൽ ഉപയോഗിച്ചുകേൾക്കാറുണ്ട്. അന്യനെ നശിപ്പിക്കുക, തീവ്ര പക്ഷത്തേക്ക് ചേരുകയെന്നല്ല ഈ വാക്കിന്റെ അർത്ഥമെന്നും അവർ കൂട്ടിച്ചേർത്തു.
നിതാന്തരമായ പരിശ്രമം, യാതന എന്നൊക്കെയാണ് ജിഹാദ് എന്ന വാക്കിന്റെ അർത്ഥം. ഓരോ വ്യക്തിയും ബാഹ്യമായിട്ടുള്ള തിന്മകൾക്കെതിരെ ശക്തമായി പോരാടണമെങ്കിൽ ആദ്യം ആന്തരികമായ പോരാട്ടം സുശക്തമാക്കണം. ആ പോരാട്ടമാണ് ജിഹാദെന്നാണ് ഖുർ ആനിൽ പറയുന്നത്. അൽ ജിഹാദ് അൽ അക്ബർ എന്നാൽ സൂചിപ്പിക്കുന്നത്. തിന്മയെ അതിജീവിക്കേണ്ടതിനെപ്പറ്റിയാണ് എല്ലാ മതങ്ങളും പറഞ്ഞുതരുന്നതെന്നും അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |