കൊല്ലം: സംബോധ് ഫൗണ്ടേഷൻ കേരളഘടകത്തിന്റെ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ പുതിയ പുസ്തകമായ ‘പറയൂ കേൾക്കാം" ഇന്ന് വൈകിട്ട് 7.15ന് വ്യാസപ്രസാദ പ്രഭാഷണ വേദിയിൽ പ്രകാശനം ചെയ്യും. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അജിത്ത് വെണ്ണിയൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂർണ പബ്ളിക്കേഷൻ മാനേജിംഗ് ഡയറക്ടർ എൻ.ഇ.മനോഹർ അദ്ധ്യക്ഷനാകും. എൻ.മോഹനൻ പിള്ള പുസ്തകം പരിചയപ്പെടുത്തും. മാദ്ധ്യമ പ്രവർത്തക സനിത രമേഷ് പ്രകാശനം നിർവഹിക്കും. ഇഞ്ചക്കാട് ബാലചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. ഇ.പാർവതി, ഡോ.കെ.ഉണ്ണിക്കൃഷ്ണ പിള്ള, എം.ബാലഗോപാൽ, പാർവതി അനന്തശങ്കരൻ, അഡ്വ .കല്ലൂർ കൈലാസ് നാഥ് എന്നിവർ സംസാരിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 7.30 വരെയാണ് പ്രഭാഷണ പരമ്പര. ഡിസംബർ 12ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |