കൊല്ലം: ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. നാടകാചാര്യനും മലയാള വിഭാഗം അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ അനുസ്മരണത്തോടനുബന്ധിച്ചാണ് കോളേജിലെ മലയാള വിഭാഗം ഗവേഷണ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി മത്സരം നടത്തുന്നത്. 'അരങ്ങും ആസ്വാദനവും മലയാള നാടക വഴിയിലൂടെ നൂതന ഭാവങ്ങൾ' എന്ന നിലയിൽ മലയാള നാടകത്തെ സംബന്ധിക്കുന്ന ഏത് വിഷയവും സ്വീകരിക്കാം. ഫെബ്രുവരിയിൽ ജി.ശങ്കരപ്പിള്ള അനുസ്മരണ ചടങ്ങിൽ സമ്മാനങ്ങൾ നൽകും. തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. ജനുവരി 5ന് മുമ്പായി malayalam@ksmdbc.ac.in എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9446148584, 9496822477
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |