
ആലപ്പുഴ: ഓട്ടോഡ്രൈവറായ തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപറമ്പ് വീട്ടിൽ അനിൽകുമാറിനെ(38) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ഒന്നാംപ്രതി ആനപ്രമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (അപ്പൂസ് -27), രണ്ടാം പ്രതി അനപ്രമ്പാൽ നോർത്ത് കളങ്ങരഭാഗത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവരെയാണ് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. ഇരുവരും ഒരുലക്ഷം രൂപ വീതം പിഴയൊടുക്കണം. മൂന്നാം പ്രതി രാഹുലിനെ വെറുതെവിട്ടു.
2019 ജനുവരി 14ന് രാത്രി 12.30നായിരുന്നു കേസിനാസ്പദമായ സംഭവം. എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ വരുമ്പോൾ കെവിന്റെ സഹോദരിയെ അനിൽകുമാർ വഴിയിൽ ഇറക്കിവിട്ടിരുന്നു. ഇതിന്റെ വിരോധത്തിൽ വീട്ടിൽനിന്ന് അനിൽകുമാറിനെ വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |