
കുത്തകവൽക്കരണം വിനയാകുന്നു
കൊച്ചി: രാജ്യത്തെ വ്യോമയാന വിപണിയിലെ കുത്തകവൽക്കരണത്തിന്റെ തിരിച്ചടിയാണ് രണ്ടു ദിവസമായി യാത്രക്കാർ നേരിടുന്നത്. വിപണിയിലെ കുത്തകവൽക്കരണത്തിൽ പുലർത്തിയ നിസംഗതയാണ് ഇൻഡിഗോ പ്രതിസന്ധി മൂലം രാജ്യത്തെ വ്യോമ ഗതാഗത മേഖല നിശ്ചലമാകാൻ കാരണമെന്ന് അനലിസ്‌റ്റുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യൻ വ്യോമയാന വിപണിയുടെ ആഭ്യന്തര വിമാന സർവീസുകളിൽ 90 ശതമാനം വിഹിതവും ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയുടെയും ഇന്റർഗ്ളോബ് എന്റർപ്രസസിന്റെ ഇൻഡിഗോയുടെയും കൈവശമാണ്. സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി ഇൻഡിഗോയാണ്. ആഭ്യന്തര വിപണിയിൽ കമ്പനിയുടെ വിപണി വിഹിതം 62.7 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് വിമാന കമ്പനികളുടെ വിപണി വിഹിതം 27 ശതമാനമാണ്.
വിമാന കമ്പനികളുടെ ശവപ്പറമ്പ്
പത്ത് വർഷത്തിനിടെ അനവധി വിമാന കമ്പനികൾ ഇന്ത്യയിൽ നിലംപരിശായി. ചെലവ് കുറഞ്ഞ എയർലൈനുകൾ മുതൽ ആഡംബര സേവനദാതാക്കൾ വരെ മത്സരം നേരിടാനാകാതെ തകർന്നു. ഇതിൽ 1981ൽ ആരംഭിച്ച വായുദൂത് മുതൽ 2024ൽ വീണുപോയ ഗോ ഫസ്റ്റ് വരെ ഉൾപ്പെടുന്നു.
നിലവിലെ കമ്പനികൾ
ഇൻഡിഗോ
എയർ ഇന്ത്യ(ടാറ്റ)
സ്‌പൈസ് ജെറ്റ്
ആകാശ എയർ
അലയൻസ് എയർ
ചിറക് കരിഞ്ഞവർ
സഹാറ എയർലൈൻസ്
ഡെക്കാൻ എയർലൈൻസ്
പാരാമൗണ്ട് എയർലൈൻസ്
ഇന്ത്യൻ എയർലൈൻസ്
കിംഗ് ഫിഷർ എയർലൈൻസ്
എയർ കോസ്‌റ്റ
ജെറ്റ് എയർവെയ്സ്
ഗോ ഫസ്‌റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |