
കൊച്ചി: ഒമ്പതുവയസുകാരിയായ മകളോട് ലൈംഗികാതിക്രമം നടത്തിയ 17കാരനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച പിതാവിനെതിരെ കേസെടുത്തതായി പരാതി. 17കാരനെ മർദിിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് പിതാവിനെതിരെ കേസെടുത്തതെന്നും ആരോപിച്ച് കോൺഗ്രസ് കടവന്ത്ര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇരു കുടുംബങ്ങളും സി.പി.എം അനുഭാവികളാണ്.
കടവന്ത്രയിൽ നവംബർ 25ന്പട്ടാപ്പകലായിരുന്നു സംഭവം. ഒമ്പതും ഏഴും വയസുള്ള പെൺകുട്ടികൾ റോഡിലൂടെ സൈക്കിൾ ചവിട്ടുന്നതിനിടെ 17കാരൻ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. പെൺകുട്ടി പിതാവിനോട് പരാതി പറഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പിതാവ് 17കാരനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരന്റെ ബന്ധുക്കളും ചില സി.പി.എം പ്രവർത്തകരും എത്തിയെന്നും പണം വാഗ്ദാനം ചെയ്തെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് 17കാരൻ പെൺകുട്ടിയുടെ പിതാവിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. 17കാരനെ പിതാവ് മർദ്ദിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെൺകുട്ടിയുടെ പിതാവ് മർദിക്കുന്ന സിസി ടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.ഒത്തു തീർപ്പിന് വഴങ്ങാത്തതിനാൽ പിതാവിനെ കള്ളക്കേസിൽ കുടുക്കി പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് സ്റ്റേഷൻ ഉപരോധത്തിന് നേതൃത്വം നൽകിയ ഉമ തോമസ് എം.എൽ.എ, ഡി,സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവർ ആരോപിച്ചു. 17കാരനെ മർദ്ദിച്ചെന്ന പരാതിയും സിസി ടിവി ദൃശ്യങ്ങളും ഉള്ളതിനാൽ പെൺകുട്ടിയുടെ പിതാവിനെതിരെയുള്ള കേസും നിലനിൽക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |