
മുംബയ് പാലിഹില്ലിലെ പുതിയ വീട്ടിലെ ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതിമാരായ രൺബീർ കപൂറും ആലിയ ഭട്ടും. 250 കോടിയിലധികം മൂല്യം കണക്കാക്കുന്ന വീട്ടിൽ ആലിയയ്ക്കൊപ്പം രൺബീർ കപൂർ, മകൾ റാഹ, രൺബീർ കപൂറിന്റെ അമ്മയും നടിയുമായ നീതു കപൂർ എന്നിവരാണ് താമസിക്കുന്നത്. കൃഷ്ണ രാജ് ബംഗ്ലാവ് എന്നാണ് പാലി ഹിൽസിലെ ഈ വീട് അറിയപ്പെടുന്നത്. കപൂർ കുടുംബത്തിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന വീട്ടിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നവംബറിൽ നടന്ന വീടിന്റെ പൂജാ ചടങ്ങിലെ ചിത്രങ്ങളാണ് ആലിയ കഴിഞ്ഞദിവസം പങ്കുവച്ചത്.
പരമ്പരാഗത ഇന്ത്യൻ വാസ്തുവിദ്യയും അതിനൊപ്പം ആധുനിക ഡിസൈനുകളും കോർത്തിണക്കിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വലിയ ജനാലകൾ വീടിന്റെ പ്രത്യേകതയാണ്. നല്ല വെളിച്ചം വീട്ടിലേക്ക് കടക്കാൻ വലിയ ജനാലകൾ സഹായിക്കുന്നു. വീട്ടിൽ ടൈൽ ആണ് പാകിയിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഭിത്തികൾ വീടിന് ക്ലാസിക് ലുക്ക് പ്രദാനം ചെയ്യുന്നു. ഇന്റീരിയ പ്ലാന്റുക& വീടിന്റെ അകത്തളങ്ങൾക്ക് ഹരിത ശോഭ പകരുന്നുണ്ട്.
ബോളിവുഡിലെ പ്രശസ്ത നടനും രൺബീറിന്റെ പിതാവുമായ അന്തരിച്ച ഋഷി കപൂറിന്റെ സ്മരണകൾ നിറയുന്ന പ്രത്യേക ഇടം വീട്ടിലുണ്ട്. ഋഷി കപൂറിന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന രൺബീറിന്റെ ചിത്രങ്ങളും ആലിയ പങ്കുവച്ചു. ഋഷി കപൂറിന്റെ മാതാപിതാക്കളായ രാജ് കപൂർ, കൃഷ്ണ രാജ്കപൂർ എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്താണ് താരദമ്പതികളുടെ പുതിയ വീട് നിർമ്മിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |