
കുടുംബത്തിലെ എല്ലാ അംഗങ്ങളെയും കൊണ്ട് യാത്രചെയ്യാൻ അഞ്ച് സീറ്റർ, സെവൻ സീറ്റർ വാഹനങ്ങൾ വാങ്ങാമെന്ന് കരുതിയാൽ വില വില്ലനാണ്. ഈ ആവശ്യത്തിനുതകുന്ന വാഹന സെഗ്‌മെന്റിൽ ടൊയോട്ട ഇന്നോവ നേടിയ മേൽക്കൈ തകർക്കാൻ പല കമ്പനികളും ശ്രമിച്ചെങ്കിലും ഒന്നും സാദ്ധ്യമായില്ല. മിക്ക വിവാഹങ്ങൾക്കും ടൂറിനുമെല്ലാം ഇന്നോവ ഇപ്പോൾ അവിഭാജ്യ ഘടകമാണ്.
അത്ര പണം നൽകാൻ കഴിയാത്തവർ എന്തുചെയ്യും? അതിന് വഴി തുറന്നുതരികയാണ് മാരുതി. ഇന്നോവയെ റീബാഡ്‌ജ് ചെയ്‌ത് ഇൻവിക്‌ടോ എന്ന പേരിൽ കമ്പനി 2023ൽ അവതരിപ്പിച്ചു. ഇന്നോവയുടെ അത്ര വിലയില്ലെങ്കിലും സുരക്ഷയിലടക്കം പല ഫീച്ചറിലും ഒട്ടും പിന്നിലല്ല ഇൻവിക്‌ടോ. മാരുതി നെക്‌സ കാറുകളുടെ അതേ ശൈലിയിൽ ഇറക്കിയ ഇൻവിക്‌ടോ ഇപ്പോൾ സ്വന്തമാക്കാൻ വൻ അവസരമാണ് വന്നിരിക്കുന്നത്.
24.97 ലക്ഷം മുതൽ 28.61 ലക്ഷംവരെ എക്‌സ് ഷോറൂം വിലവരുന്ന ഇൻവിക്‌ടോ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാം. ഡിസംബർ മാസത്തിൽ പ്രത്യേക ഓഫറാണ് മാരുതി നൽകുന്നത്. മൾട്ടി പർപസ് വെഹികിളായ ഇൻവിക്‌ടോയുടെ എല്ലാ വേരിയന്റിനും 2.15 ലക്ഷം രൂപയുടെ ഓഫറിൽ സ്വന്തമാക്കാൻ വഴി തുറന്നിരിക്കുകയാണ്.
ഇയർ എൻഡ് ഓഫറിന് സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയനുസരിച്ച് വ്യത്യാസം വരാം. നെക്‌സ ഡീലർഷിപ്പുമായി ഇക്കാര്യം സംസാരിക്കണം. ഒരുലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 1.15 ലക്ഷം സ്‌ക്രാപേജ്, എക്‌സ്ചേഞ്ച് ഓഫറുമാണ്.
ടോയോട്ട ഇനോവ ഹൈക്രോസ് അടിസ്ഥാനമാക്കി വരുന്ന മൂന്ന് നിര (എംപിവി) സീറ്റുകളാണ് മാരുതി സുസുകി ഇൻവിക്ടോ ഒരുക്കിയിരിക്കുന്നത്. നെക്സാ ബ്ലൂ (ക്ലിസ്റ്റൽ), മിസ്റ്റിക് വൈറ്റ്, മെജസ്റ്റിക് സിൽവർ, സ്‌റ്റെല്ലർ ബ്രോൻസ് എന്നീ നാലു നിറങ്ങളിലാണ് മാരുതി സുസുകി ഇൻവിക്ടോ എംപിവി ആദ്യമായി പുറത്തിറങ്ങിയത്. ഇൻവിക്ടോ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം പരാജയപ്പെടുത്താൻ കഴിയാത്തത് എന്നാണ്.
ഇൻവിക്‌ടോയ്‌ക്ക് മുൻപിലായി വരുന്ന സ്ലാറ്റ് ഗ്രില്ലിൽ മാരുതി സുസുകിയുടെ ബ്രാൻഡ് വ്യക്തമാക്കാൻ സാധിക്കുന്ന തരത്തിൽ തന്നെയാണ് സുസുകി ബാഡ്ജ് ഘടിപ്പിച്ചിട്ടുള്ളത്. എൽഇഡി ഡിആർഎൽസ് ആൻഡ് ട്വിൻ ബാരൽ ഹെഡ്ലാംപ്സാണ് മുന്നിലായി ഘടിപ്പിച്ചിട്ടുള്ളത്.
ആൽഫ പ്ലസ് വാരിയന്റിൽ 7 സീറ്റ് ലേയൗട്ടും സെറ്റ പ്ലസ് വാരിയന്റിൽ ഏഴ് മുതൽ എട്ട് സീറ്റുവരെയുമാണ് ഒരുക്കിയിരിക്കുന്നത്. 2.0 ഇന്റലിജന്റ് ഇലക്ട്രിക്ക് ഹൈബ്രിഡ് സിസ്റ്റം വിത്ത് ഇസിവിറ്റി എൻഞ്ചിനാണ് ഇൻവിക്ടോ അവതരിപ്പിക്കുന്നത്. ഈ എഞ്ചിൻ മാക്സിമം പവർ 188 ഉം ഇലക്ട്രിക് മോട്ടോർ 206 ഉയർന്ന പവറും ഉത്പാദിപ്പിക്കുന്നു. 23.34 കിലോമീറ്റർ മൈലേജാണ് മാരുതി സുസുകി ഇൻവിക്ടോ നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |