
തിരുവനന്തപുരം: ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്. പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ചൊവ്വാഴ്ച ജനം വിധിയെഴുതും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തൃശൂർ മുതൽ കാസർകോട് വരെ കലാശക്കൊട്ട് ചൊവ്വാഴ്ചയാണ്. 11നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 13ന്.
ചൊവ്വാഴ്ച രാവിലെ 6ന് പോളിംഗ് സ്‌റ്റേഷനുകളിൽ മോക്ക് പോൾ നടത്തും. 7ന് വോട്ടെടുപ്പ് ആരംഭിക്കും. ആകെ 33746 പോളിംഗ് സ്‌റ്റേഷനുകൾ. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾക്കായി 28127, മുനിസിപ്പാലിറ്റികൾക്ക് 3604, കോർപ്പറേഷനുകൾക്ക് 2015 പോളിംഗ് സ്‌റ്റേഷനുകളുണ്ടാകും. ക്രമസമാധാനപാലനത്തിന് 70,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ്കാസ്റ്റിങ് സംവിധാനവുമുണ്ട്. പഞ്ചായത്തുതലത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കായി മൂന്ന് വോട്ടും നഗരസഭയിൽ ഒരു വോട്ടും ചെയ്യാം.
കരുതണം ഇവയിലൊന്ന്
തിര. തിരിച്ചറിയൽ കാർഡ്,ആധാർ കാർഡ്, പാസ്‌പോർട്ട്,ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിപ്പിച്ച എസ്.എസ്.എൽ.സി ബുക്ക്, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്.
കേന്ദ്രജീവനക്കാർക്ക് വോട്ടു
ചെയ്യാൻ പ്രത്യേക അനുമതി
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കേന്ദ്രജീവനക്കാർക്ക് പ്രത്യേക അനുമതി നൽകുമെന്ന് കേന്ദ്രസർക്കാരിന്റെ പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഓഫീസിൽ വൈകി വരികയോ, നേരത്തെ പോകാൻ അനുവദിക്കുകയോ, പ്രത്യേക സമയം അനുവദിക്കുകയോ ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |