
തൃശൂർ: വിയ്യൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയും സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റൽ മുറിയിൽ തൂങ്ങിയനിലയിൽ കണ്ട അക്ഷയ്‌യെ വാർഡനും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുള്ളൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |