കൊല്ലം: സ്ഥിരം കുറ്റവാളികൾക്കും ഗുണ്ടാ സംഘങ്ങൾക്കുമെതിരെ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് കൊല്ലം സിറ്റി പൊലീസ്.
സിറ്റി പൊലീസ് പരിധിയിൽ 14 പേരെ 6 മാസം മുതൽ ഒരു വർഷ കാലയളവിലേക്ക് കേരളത്തിലെ വിവിധ ജയിലുകളിൽ കരുതൽ തടങ്കലിലാക്കി. ക്രമസമാധാനം തകർക്കാൻ സാദ്ധ്യതയുള്ള 52 പേരെ ആറു മാസം മുതൽ ഒരു വർഷം വരെ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് നാടുകടത്തി.
ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ട് പ്രകാരം 524 പേർ എക്സിക്യുട്ടിവ് മജിസ്ട്രേറ്റിന് മുന്നിൽ ബോണ്ട് വച്ചു. ബോണ്ട് കാലവധിയായ ഒരു വർഷത്തിനിടെ ഇവർ ഏതെങ്കിലും കുറ്റകൃത്യത്തൽ ഏർപ്പെട്ടാൽ ഒരു ലക്ഷം രൂപ പിഴയും ശിക്ഷാനടപടികളും സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |