
ആലപ്പുഴ : നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.റ്റി.യു.സി) ആലപ്പുഴ ജില്ലാ കമ്മറ്റി അവകാശപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ദേവദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ നേതാക്കളായ കെ.എ. അബ്ദുൾ റഹ്മാൻ കുഞ്ഞ്, വി.സി.ഉറുമീസ്, എൻ.കെ. സുകുമാരൻ, വി. ജെ. തോമസ്, വി.എ. പീറ്റർ, സി.കെ. മോഹനൻ നായർ, ഉഷ സുഗതൻ, രാജീവ് തുണ്ടിത്തറ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |