കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ 50 വോട്ടുകൾ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗതി നിയന്ത്രിക്കുന്നതിൽ ഒന്നും രണ്ടും വോട്ടുകൾക്ക് പ്രാധാന്യമുള്ളപ്പോഴാണ് ഒരു കൂരയ്ക്ക് കീഴെ 50 വോട്ടുകളുള്ളത്. സമുദ്രതീരത്തിൽ 43 അന്തേവാസികളുണ്ട്. ചിലർക്ക് വോട്ടില്ല. കിടപ്പ് രോഗികളായി ഏഴ് പേരുണ്ട്. ഇവരെ പോളിംഗ് ബൂത്തിൽ എത്തിക്കുക പ്രായോഗികമല്ല. അന്തേവാസികളെക്കൂടാതെ നടത്തിപ്പുകാരും ചേർന്നാണ് 50 വോട്ടുകളുള്ളത്. മറ്റ് സേവന പ്രവർത്തകരും കൂടി ചേർന്നാൽ സമുദ്രതീരം ഒരു വാർഡിന്റെ നിർണായക ശക്തിയാണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ചിറക്കര ഇരുപതാം വാർഡിലാണ് സമുദ്രതീരം പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |