കൊട്ടാരക്കര: സ്കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങളോട് സർക്കാർ നിഷേധാത്മക നയം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് കേരള സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ കൊട്ടാരക്കര ബസാർ ഹാളിൽ
സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.
എം.എസ്. ഇന്ദിര, കെ.എൻ. കുട്ടൻ നായർ, എസ്. ശ്രീലത, വി. വിജയൻ നായർ, എസ്. രാധാമണി, ലില്ലിക്കുട്ടി ചെങ്ങമനാട്
എന്നിവർ സംസാരിച്ചു. ജോലിഭാരവും ഉത്തരവാദിത്തവും കണക്കിലെടുത്ത് ദിവസക്കൂലി 600 രൂപയിൽ നിന്ന് ആയിരമാക്കുക, വിരമിക്കുന്നവർക്ക് 5 ലക്ഷം രൂപ അനുവദിക്കുക, ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്ന ഉമ്മൻചാണ്ടി സർക്കാർ തീരുമാനം നടപ്പാക്കുക, പാചക തൊഴിലാളികൾക്കായി തമിഴ്നാട് സർക്കാർ നടപ്പാക്കിയ മോഡൽ കേരളത്തിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു. 29ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |