കട്ടക്ക്: ഒന്നാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ എയ്ഡന്‍ മാര്‍ക്രം ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ ഒഴിവാക്കി ജിതേഷ് ശര്‍മ്മയെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരാണ് അന്തിമ ഇലവനില്‍ ഉള്‍പ്പെടാതിരിക്കുന്നത്.
എമേര്‍ജിംഗ് ഏഷ്യ കപ്പില്‍ പോലും തിളങ്ങാന്‍ കഴിയാത്ത ജിതേഷിനെ ഉള്‍പ്പെടുത്തിയാണ് സഞ്ജു സാംസണെ ഒഴിവാക്കിയത്. ഇതില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. ശുബ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി നേരത്തെ സഞ്ജു സാംസണെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റിയിരുന്നു.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.
ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡിവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവാന്‍ ഫെറാറിയ, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, ലുതോ സിപാംല, ലുങ്കി എങ്കിഡി, ആന്റിച്ച് നോര്‍ക്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |