
ബാങ്കോക്ക് : തായ്‌ലൻഡ്-കംബോഡിയ അതിർത്തി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഒമ്പത് കംബോഡിയൻ പൗരന്മാരും മൂന്ന് തായ് സൈനികരുമാണ് കൊല്ലപ്പെട്ടത്. യു.എസിന്റെ മദ്ധ്യസ്ഥതയിൽ പ്രാബല്യത്തിൽ വന്ന സമാധാന കരാർ ലംഘിച്ച് തിങ്കളാഴ്ചയാണ് 817 കിലോമീറ്റർ നീളുന്ന അതിർത്തിയുടെ വിവിധ ഭാഗങ്ങളിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടൽ തുടങ്ങിയത്. വെടിവയ്പും റോക്കറ്റ്, ഷെല്ലാക്രമണങ്ങളും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |