കരുനാഗപ്പള്ളി: മലപ്പുറം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ. സനിൽ കുമാർ സ്വന്തം നാട്ടിൽ കുടുംബത്തോടൊപ്പം ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി. ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ചെറിയഴീക്കൽ 12-ാം വാർഡിലെ കെ.വി.കെ.പി.എം യു.പി സ്കൂളിലെ ബൂത്തിലാണ് ജില്ലാ ജഡ്ജിയും കുടുംബവും രാവിലെ 9 മണിയോടെ വോട്ട് ചെയ്യാനായി എത്തിയത്. 2024–25 വർഷത്തിലെ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ നിയമ സേവന അതോറിട്ടിയായി മലപ്പുറം ജില്ലയെ തിരഞ്ഞെടുത്തിരുന്നു. ഈ ചരിത്രം സൃഷ്ടിക്കാൻ മലപ്പുറം ജില്ലയ്ക്ക് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. സനിൽ കുമാർ, കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാറിൽ നിന്ന് അവാർഡും ഏറ്റുവാങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |