
ന്യൂഡൽഹി: 'ഇന്ത്യയുടെ എ.ഐ കിഡ്"എന്നറിയപ്പെടുന്ന 19കാരനായ കൊച്ചി ഇടപ്പള്ളി സ്വദേശി റൗൾ ജോൺ അജുവും ഡൽഹിയിൽ എ.ഐ ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലെത്തി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയിൽ പ്രസംഗിക്കാനും അവസരം ലഭിച്ചിരുന്നു. അന്റോണിയോ ഗുട്ടെറസുമായി കുറച്ചു മിനിട്ടുകളെങ്കിലും സംസാരിക്കാൻ സാധിച്ചത് മികച്ച അനുഭവമായിരുന്നുവെന്ന് റൗൾ പറഞ്ഞു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടിരുന്നു. മലയാളം, ഹിന്ദി, ഉർദു ഭാഷകളിലെ വോയിസ് പ്രോസസിംഗിനായി എ.ഐ സംവിധാനം അടക്കം റൗൾ തയ്യാറാക്കിയത് രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |