
കൊല്ലം: 12ന് തുടങ്ങുന്ന 30-ാമത് രാജ്യാന്തര ചലച്ചിത്ര മേള വയോജന സൗഹൃദമാക്കാനും പങ്കാളിത്തം ഉറപ്പാനും നടപടി സ്വീകരിക്കണമെന്ന് വയോജന കമ്മിഷൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ റസൂൽ പൂക്കുട്ടിക്ക് കത്ത് നൽകി. തിയേറ്ററുകളിലെ നിശ്ചിത ശതമാനം സീറ്റുകൾ വയോജനങ്ങൾക്കായി മാറ്റിവയ്ക്കണം. തിരക്കുള്ള പ്രദർശന കേന്ദ്രങ്ങളിൽ പ്രത്യേക പ്രവേശന കവാടം ഒരുക്കുകയോ പ്രത്യേക 'ക്യൂ' ഉറപ്പാക്കുകയോ ചെയ്യണം. വിശ്രമസ്ഥലങ്ങളിലും വാഹനങ്ങളിലും പ്രത്യേക പരിഗണന നൽകണം. തിക്കിലും തിരക്കിലും പെടാതെ സിനിമ കാണുന്നതിനും അനുബന്ധ പരിപാടികളിൽ പങ്കെടുക്കുന്നതിനും വോളണ്ടിയർമാർക്കും സെക്യൂരിറ്റി വിഭാഗത്തിനും മുൻകൂട്ടി നിർദേശം നൽകണമെന്ന് വയോജന കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. കെ.സോമപ്രസാദ് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |