
കൊല്ലം: പോളിംഗ് ബൂത്തിന് മുന്നിൽ എൽ.ഡി.എഫ് പ്രവർത്തകരുമായി ഉണ്ടായ തർക്കത്തിനിടെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദ്ദനമേറ്റു. കോൺഗ്രസ് കൊല്ലം സൗത്ത് മണ്ഡലം പ്രസിഡന്റ് എഫ്.അലക്സാണ്ടറിനാണ് മർദ്ദനമേറ്റത്.
ഇന്നലെ വൈകിട്ട് 5.50 ഓടെ പള്ളിത്തോട്ടം തോപ്പ് ഇൻഫന്റ് ജീസസ് സ്കൂളിന് മുന്നിലായിരുന്നു സംഭവം. ബൂത്ത് പരിസരത്ത് നേതാക്കൾ തമ്പടിക്കുന്നതിനെ ചൊല്ലി എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ രാവിലെ മുതൽ തർക്കം നിലനിന്നിരുന്നു. വൈകിട്ടുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. മുഖത്ത് മർദ്ദനമേറ്റ എഫ്.അലക്സാണ്ടറിന്റെ മുൻനിരയിലെ ഒരു പല്ലിന് ഇളക്കം സംഭവിച്ചിട്ടുണ്ട്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, സൂരജ് രവി എന്നിവരുടെ നേതൃത്വത്തിൽ അലക്സാണ്ടിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |