പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.കോം, രണ്ടാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.(2017 അഡ്മിഷൻ) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വൈവാ വോസി
മൂന്നും നാലും സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാ വോസിയും 30, 31 തീയതികളിൽ കളമശേരി സെന്റ് പോൾസ്, ചങ്ങനാശേരി എൻ.എസ്.എസ്. കോളേജുകളിൽ നടക്കും. കളമശേരി സെന്റ് പോൾസ്, മാല്യങ്കര എസ്.എൻ.എം., ഇടക്കൊച്ചി സിയന്ന കോളേജുകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർ കളമശേരി സെന്റ് പോൾസ് കോളേജിലും ചങ്ങനാശേരി എൻ.എസ്.എസ്., പത്തനംതിട്ട കാതോലിക്കറ്റ് കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ ചങ്ങനാശേരി എൻ.എസ്.എസ്. കോളേജിലും ഹാജരാകണം.
പരീക്ഷ ഫലം
നാലാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി പി.ജി.സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി ഫിസിക്‌സ് പി.ജി.സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ് മോഡൽ 1, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി, പെട്രോ കെമിക്കൽസ് (കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ് സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്. 201316 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ(സോഫ്റ്റ്‌വേർ ലാബ് 1) 14 മുതൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്‌സ് മോഡൽ 2(വൊക്കേഷണൽ കോഴ്‌സ്‌കമ്പ്യൂട്ടർ സയൻസ്‌സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്. 201316 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ (സോഫ്റ്റ്‌വേർ ലാബ് 2) 14 മുതൽ ആരംഭിക്കും.
അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.എ., എം.എസ്‌സി., എം.കോം., എം.സി.ജെ., എം.എസ്.ഡബ്ല്യൂ., എം.ടി.എ. ആൻഡ് എം.ടി.ടി.എം. (2019 അഡ്മിഷന്റഗുലർ) പരീക്ഷയ്ക്ക് 16 മുതൽ 21 വരെ പിഴയില്ലാതെയും 22 മുതൽ 24 വരെ 500 രൂപ പിഴയോടെയും 25ന് 1000 സൂപ്പർഫൈനോടെയും ഫീസടച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ത്രിവൽസര എൽ എൽ.ബി. (2016 അഡ്മിഷൻ റഗുലർ, 2010-2015 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2009 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ പഞ്ചവത്സര എൽ എൽ.ബി. (2007-2010 അഡ്മിഷൻ സപ്ലിമെന്ററി/2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് കോമൺ) പരീക്ഷകൾ 31 മുതൽ ആരംഭിക്കും. പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 17 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ പരീക്ഷഫീസിന് പുറമേ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസുകാർ 5000 രൂപയും രണ്ടാം മേഴ്‌സി ചാൻസുകാർ 7000 രൂപയും സ്‌പെഷ്യൽ ഫീസ് അടയ്ക്കണം. മേയ്/ജൂൺ 2019 ലെ ഒന്നാം,മൂന്നാം, അഞ്ചാം സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് സ്‌പെഷൽ ഫീസടച്ചവർ വീണ്ടും അടയ്‌ക്കേണ്ടതില്ല. ഫീസടച്ചതിന്റെ പകർപ്പ് അപേക്ഷയ്‌ക്കൊപ്പം നൽകിയാൽ മതി.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ത്രിവൽസര എൽ എൽ.ബി.(2017 അഡ്മിഷൻ റഗുലർ, 20112016 അഡ്മിഷൻ സപ്ലിമെന്ററി, 2010 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2010 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്), എട്ടാം സെമസ്റ്റർ പഞ്ചവത്സര എൽ എൽ.ബി. (2007-2010 അഡ്മിഷൻ സപ്ലിമെന്ററി/2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 15ന് ആരംഭിക്കും. പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 18 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ പരീക്ഷഫീസിന് പുറമേ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസുകാർ 5000 രൂപയും രണ്ടാം മേഴ്‌സി ചാൻസുകാർ 7000 രൂപയും സ്‌പെഷ്യൽ ഫീസ് അടയ്ക്കണം. മേയ്/ജൂൺ 2019 ലെ ഒന്നാം,മൂന്നാം, അഞ്ചാം സെമസ്റ്റർ മെഴ്‌സി ചാൻസ് പരീക്ഷയ്ക്ക് സ്‌പെഷൽ ഫീസടച്ചവർ വീണ്ടും അടയ്‌ക്കേണ്ടതില്ല. ഫീസടച്ചതിന്റെ പകർപ്പ് അപേക്ഷയ്‌ക്കൊപ്പം നൽകിയാൽ മതി.
മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അ്ഡമിഷൻ റഗുലർ/20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 18ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |