
മലപ്പുറത്തിന്റെ ടെക്‌നോളജി-സംരംഭക സാധ്യതകൾക്ക് കരുത്താകും
മഞ്ചേരി: ഇന്നൊവേറ്റീവ് എഡ്യുക്കേഷനും അഡ്വാൻസ്ഡ് ടെക്നോളജിയുമടക്കം ലഭ്യമാക്കി സംരംഭക കുതിപ്പിന് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിൽ കേരളത്തിൽ ആഗോള സംരംഭങ്ങൾ വളർത്തിയെടുക്കുന്നതിന് ടാൽറോപ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ മഞ്ചേരി നിയോജകമണ്ഡലത്തിലെ തൃക്കലങ്ങോട് വില്ലേജ് പാർക്ക് മഞ്ചേരി എം.എൽ.എ യു.എ ലത്തീഫ് നാടിന് സമർപ്പിച്ചു. എഡ്യുക്കേഷൻ, എന്റർപ്രണർഷിപ്പ് രംഗത്ത് വലിയ മാറ്റമാണ് വില്ലേജ് പാർക്കിലൂടെ തൃക്കലങ്ങോടിനെ കാത്തിരിക്കുന്നതെന്നും ഭാവിയിൽ ലോകം ഉറ്റുനോക്കുന്ന സംരംഭങ്ങളുടെ കേന്ദ്രമായി ഗ്രാമം മാറുമെന്നും അദ്ദഹം പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി മിനി ഐ.ടി പാർക്കുകൾക്കു സമാനമായ 1064 വില്ലേജ് പാർക്കുകളാണ് സജ്ജമാക്കുന്നത്. മലപ്പുറം ജില്ലയിലെ ടാൽറോപിന്റെ ഒൻപതാമത്തെ വില്ലേജ് പാർക്കിൽ അന്തർദേശീയ നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചറാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വർക്ക്സ്പേസ്, നിരവധി ഐ.ടി പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സാന്നിധ്യം തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ.
ആകർഷക പദ്ധതികൾ
ഓരോ വാർഡിൽ നിന്നും ടെക്‌നോളജിയിൽ മിടുക്കരായ ഒരു കുട്ടിയെ വീതം കണ്ടെത്തി ക്രിയേറ്റർമാരാക്കുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്', വുമൺ എംപവർമെൻറ് ലക്ഷ്യമിടുന്ന 'പിങ്ക് കോഡേഴ്സ്' എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. തൃക്കലങ്ങോട് പ്രൊജക്ടിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണർ അസ്കർ ചാത്തോളിയെ ചടങ്ങിൽ ആദരിച്ചു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ എൻ.പി മുഹമ്മദ്, അൻവർ കോയ തങ്ങൾ, സുധീഷ് കുമാർ, ടാൽറോപ് ചീഫ് റിയൽ-എസ്റ്റേറ്റ് ഓഫീസർ ആൻമേരി ജിജു കെ, ഇൻഫ്രാസ്ട്രക്ച്ചർ വൈസ് പ്രസിഡന്റ് ടി.എ അതുൽ, എക്കോസിസ്റ്റം ഓഫീസർ മുഹമ്മദ് ഷഫീർ, ബിസിനസ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ് ഒ.അഞ്ജന തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |