
കോട്ടയം: ഒരാഴ്ചക്കുള്ളിൽ റബർ വില കിലോക്ക് പത്തു രൂപ ഉയർന്നു. കാലാവസ്ഥ മാറ്റം മൂലം ടാപ്പിംഗ് നിലച്ചതോടെ അന്താരാഷ്ട്ര വില കൂടിയതും റബർ ലഭ്യത കുറഞ്ഞതുമാണ് അനുകൂലമായത്. വാങ്ങൽ കൂടിയതോടെ ഉയർന്ന വിലയിൽ വാങ്ങാൻ ടയർ കമ്പനികൾ നിർബന്ധിതരായി. ഇതോടെ ഏറെക്കാലത്തിനു ശേഷം ആഭ്യന്തര വില 200 രൂപയിലെത്തി. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 200 രൂപയും അന്താരാഷ്ട്ര വില ബാങ്കോക്ക് 201 രൂപയുമാണ്.
#അന്താരാഷ്ട വില (കിലോക്ക്)
ചൈന -209 രൂപ
ടോക്കിയോ -205 രൂപ
ബാങ്കോക്ക് -201രൂപ
#########
കുരുമുളകിന് ഡിമാൻഡ് ഏറുന്നു
ഉത്തരേന്ത്യയിൽ തണുപ്പ് കൂടിയതോടെ ഹൈറേഞ്ച് കുരുമുളകിന് ഡിമാൻഡേറി. ഇതോടെ കിലോക്ക് വില ആറ് രൂപ ഉയർന്നു. വിളവെടുപ്പ് ആരംഭിക്കാത്തതിനാൽ ആവശ്യത്തിനു ചരക്കു ലഭ്യമല്ല .വില കിലോക്ക് 700 രൂപ കടക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം 40 ശതമാനം കുറഞ്ഞതിനാൽ ഉയർന്ന വിലയുടെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല .
മറ്റ് ഉത്പാദക രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ കുരുമുളക് കയറ്റുമതി സാദ്ധ്യത കുറഞ്ഞു.
അന്താരാഷ്ട്ര വില (ടണ്ണിന്)
ഇന്ത്യ-----8050 ഡോളർ
വിയറ്റ്നാം ---ടണ്ണിന് 6800 ഡോളർ
ഇന്തോനേഷ്യ -----7000 ഡോളർ
ബ്രസീൽ----- 6300 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |