
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തുനിന്ന് പാക് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി കയറിയ ബോട്ടാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ജഖാവു മറൈൻ പൊലീസിന് കൈമാറി. ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ 11 ജീവനക്കാരുള്ള പാക് മത്സ്യബന്ധന ബോട്ട് പിടികൂടിയാതായി ഗുജറാത്ത് ഡിഫൻസ് പി.ആർ.ഒ വിംഗ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ദേശീയ സമുദ്ര സുരക്ഷാ തന്ത്രത്തിന്റെ ആണിക്കല്ലായി ഇന്ത്യയുടെ സമുദ്രമേഖലയിലുടനീളം തുടർച്ചയായ ജാഗ്രത തുടരുന്നതായും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |