കൊച്ചി: മൈക്രോവേവ്, ആന്റിന, ഇലക്ട്രോമാഗ്‌നറ്റിക്‌സ്, വയർലെസ്, പ്രതിരോധ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ഗവേഷകർ, വ്യവസായികൾ എന്നിവരുടെ ആഗോളസമ്മേളനമായ മാപ്‌കോൺ നാളെ മുതൽ 18 വരെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി എന്നിവിടങ്ങളിൽ നടക്കും. മൈക്രോവേവ് തിയറി ആൻഡ് ടെക്‌നോളജി സൊസൈറ്റി, ആന്റിനാസ് ആൻഡ് പ്രൊപ്പഗേഷൻ സൊസൈറ്റി എന്നിവയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രൊഫ. ദീപങ്കർ ബാനർജി,ഡോ. ബി.കെ. ദാസ് എന്നിവർ പങ്കെടുക്കും. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ, പ്രതിരോധ ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. സമീർ വി. കമ്മത് എന്നിവരാണ് സമ്മേളനത്തിന്റെ മുഖ്യരക്ഷാധികാരിമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |