
തൃശൂർ: 'സേ നോ ടു ഡ്രഗ്‌സ്' എന്ന സന്ദേശവുമായി ചേംബർ ഒഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 14ന് രാവിലെ 6.30ന് 14-ാം വാക്കത്തോൺ നടക്കും. രാവിലെ 6.30ന് പാലസ് റോഡിലുള്ള ചേംബർ ഒഫ് കോമേഴ്‌സ് ഓഫീസിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ രാമവർമപുരം ഇന്ത്യ റിസർവ് ബറ്റാലിയൻ ഗ്രൗണ്ടിലേക്കാണ്. ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റും കല്യാൺ സിൽക്‌സ് ചെയർമാനുമായ ടി.എസ്. പട്ടാഭിരാമൻ ഫ്‌ളാഗ് ഓഫ് ചെയ്യും. കെ.എ.പി രണ്ടാം ബറ്റാലിയൻ കമാഡന്റ് ആർ. രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.എസ്. പട്ടാഭിരാമൻ സമ്മേളനത്തിന് അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ സോളി തോമസ് കവലക്കാട്ട്, വർഗീസ് മാളിയേക്കൽ, ടോഫി നെല്ലിശ്ശേരി, ജോസ് പുതുക്കാടൻ, അമിത്ത് രാമൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |