
തൃശൂർ: കന്യാകുമാരിയിലെ തിരുത്തുപ്പുറത്തെ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന 21-ാം നാഷണൽ ഓപ്പൺ ഷോബുക്കാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂളിന് ശ്രദ്ധേയ നേട്ടം. സ്‌കൂൾ വിദ്യാർത്ഥികൾ കുമിതെയിൽ എട്ട് സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം, കത്തയിൽ മൂന്ന് സ്വർണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം എന്നിവ നേടി ആകെ 20 മെഡലുകൾ കരസ്ഥമാക്കി. ഷോബുക്കാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. തുടർച്ചയായി ഇന്റർനാഷണൽ, നാഷണൽ തലങ്ങളിൽ മികവ് തെളിയിക്കാൻ കഴിഞ്ഞ വിദ്യാർത്ഥികളെ സ്‌കൂൾ ഭരണസമിതി അഭിനനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |