@ മാറ്റുകൂട്ടാൻ വൈവിദ്ധ്യമാർന്ന പരിപാടികൾ
ബേപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് അഞ്ചാം എഡിഷൻ 26, 27, 28 തിയതികളിൽ നടക്കും. ഫെസ്റ്റിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾക്കും മത്സരങ്ങൾക്കും ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര, ഫറോക്ക് വി പാർക്ക്, നല്ലളം വി പാർക്ക്, നല്ലളം അബ്ദുറഹ്മാൻ പാർക്ക് എന്നിവിടങ്ങളിൽ വേദിയൊരുങ്ങും. 25 മുതൽ 29 വരെ ഫുഡ് ഫെസ്റ്റുമുണ്ടാകും.
കൈറ്റ് ഫെസ്റ്റ്, കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദർശനം, ജലസാഹസിക പ്രകടനങ്ങൾ, ബീച്ച് സ്‌പോർട്സ്, വാട്ടർ സ്‌പോർട്സ്, കലോത്സവം തുടങ്ങിയവയുണ്ടാകും. കൈറ്റ് ഫെസ്റ്റിൽ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കാളികളാകും. ഫെസ്റ്റിന് മന്നോടിയായി 25ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിൾ റാലിയും 28ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും.
കബഡി, ബീച്ച് ഫുട്‌ബോൾ, ബീച്ച് വോളിബോൾ മത്സരങ്ങൾ യഥാക്രമം 22, 23, 24 തിയതികളിൽ നടക്കും. ചെസ് മത്സരം, കളരി, കരാട്ടെ, മാർഷൽ ആർട്സ് ഡെമോൺസ്‌ട്രേഷൻ എന്നിവയുമുണ്ടാകും. വിപുലമായ ജലസാഹസികകായിക പ്രകടനങ്ങളാണ് ഇത്തവണ ഫെസ്റ്റിന്റെ ഭാഗമാകുക. കയാക്കിംഗ്, സെയിലിംഗ്, ഡ്രാഗൺ ബോട്ട് റേസ്, സർഫിംഗ്, സ്റ്റാൻഡ് അപ്പ് പാഡലിംഗ്, ജെറ്റ് സ്‌കി, ഫ്‌ളൈ ബോർഡ്, ഡിങ്കി ബോട്ട് റേസ്, കൺട്രി ബോട്ട് റേസ് എന്നിവ 26 മുതൽ 28 വരെ നടക്കും.
സിനിമാറ്റിക് ഡാൻസ്, ഗാനമേള, കോമഡി സ്‌കിറ്റ്, നൊസ്റ്റാൾജിക് ഡാൻസ്, ഒപ്പന, തിരുവാതിരകളി, കോൽക്കളി, നാടൻപാട്ട് തുടങ്ങിയവയുമുണ്ട്. സ്‌കൂൾ കലോത്സവ ജേതാക്കളുടെ പരിപാടികൾ, ഭിന്നശേഷി കുട്ടികൾ, മ്യൂസിക് സ്‌കൂളുകൾ, വയോജനങ്ങൾ എന്നിവരുടെ കലാപരിപാടികൾ, പ്രാദേശിക നാടകങ്ങൾ, കുട്ടികൾക്കായുള്ള മാജിക് ഷോ എന്നിവയും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |