പാലക്കാട്: ശബരിമലയിലേക്ക് അന്യ സംസ്ഥാന തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് ജനുവരി ഏഴിന് സ്പെഷ്യൽ ട്രെയിൻ(നമ്പർ 07133/34) അനുവദിച്ചു. ജനുവരി ഏഴിന് പുലർച്ചെ 4.25ന് നന്ദേഡിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്നിന് പാലക്കാടും രാത്രി 10ന് കൊല്ലത്തും എത്തും. മടക്ക ട്രെയിൻ ജനുവരി 9ന് പുലർച്ചെ 2.30നു കൊല്ലത്ത് നിന്നു പുറപ്പെട്ട് രാവിലെ 9.20ന് പാലക്കാടും പിറ്റേന്ന് വൈകിട്ട് 5.30ന് നന്ദേഡിലും എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |