
ജില്ലാ പഞ്ചായത്ത്: എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത് 10, യു.ഡി.എഫ് 10
@ ജില്ലാ പഞ്ചായത്തിൽ കുറഞ്ഞത് 10 സീറ്റുകളോടെ അധികാരത്തിൽ വരുമെന്നാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രതീക്ഷ. എൽ.ഡി.എഫിന് ചില ഡിവിഷനുകൾ നഷ്ടപ്പെട്ടേക്കുമെങ്കിലും പകരും യു.ഡി.എഫിന്റെ ഒന്നോ രണ്ടോ സീറ്റുകൾ പിടിച്ചെടുത്തേക്കുമെന്നുമാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ 12 സീറ്റുകളുമായാണ് എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. നാല് സീറ്റുകൾ മാത്രം ലഭിച്ചിരുന്ന യു.ഡി.എഫ് ആറ് സീറ്റുകൾ അധികം നേടുമെന്ന് നേതാക്കൾ പറയുന്നു. ആകെ 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ ഭരിക്കാൻ ഒൻപത് ഡിവിഷനുകൾ വേണം. എൻ. ഡി.എ ഇത്തവണ ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
@ എട്ട് ബ്ളോക്ക് പഞ്ചായത്തുകളിൽ ആറും എൽ.ഡി.എഫാണ് ഭരിക്കുന്നത്. അവയെല്ലാം നിലനിറുത്തുമെന്ന് എൽ.ഡി.എഫ് പറയുന്നു. നാല് ഡിവിഷനിൽ ഭരണത്തിലെത്തുമെന്ന് യു.ഡി.എഫ്.
@ 53 ഗ്രാമ പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ചത് 29 പഞ്ചായത്തുകളിലാണ്. ആർക്കും ഭൂരിപക്ഷമില്ലാതെ വന്ന മൂന്ന് പഞ്ചായത്തുകളിൽ കൂടി എൽ.ഡി.എഫ് ഭരണം പിടിച്ചു. 18 പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം നേടി. മൂന്ന് പഞ്ചായത്തുകൾ എൻ.ഡി.എ ഭരിച്ചു. ഇത്തവണകൂടുതൽ പഞ്ചായത്തുകൾ നേടുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു.
@ നാല് നഗരസഭകളിൽ പത്തനംതിട്ടയിലും പന്തളത്തും എൽ.ഡി.എഫും തിരുവല്ലയിൽ യു.ഡി.എഫും പന്തളത്ത് എൻ. ഡി.എയുമാണ് ഭരണം. ഇത്തവണ പത്തനംതിട്ടയും അടൂരും നിലനിറുത്തുകയും പന്തളം തിരിച്ചുപിടിക്കുകയും ചെയ്യുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം.
തിരുവല്ല, പത്തനംതിട്ട, അടൂർ നഗരസഭകൾ ഭരിക്കുമെന്ന് യു.ഡി.എഫ് പറയുന്നു. പന്തളം നിലനിറുത്തുകയും തിരുവല്ല പിടിച്ചെടുക്കുകയും ചെയ്യുമെന്ന് എൻ.ഡി.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |