
ന്യൂഡൽഹി: കേന്ദ്ര സർക്കാർ മണിപ്പൂരി ജനതയുടെ അഭിലാഷങ്ങളെ അംഗീകരിക്കുന്നുവെന്നും സമാധാനം നിലനിറുത്താനുള്ള ശ്രമങ്ങൾക്കൊപ്പം നിൽക്കണമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു. മണിപ്പൂരിലെ സേനാപതിയിൽ നടന്ന ചടങ്ങിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
'മണിപ്പൂരികളുടെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമാധാനപരവും അഭിവൃദ്ധിയുമുള്ള മണിപ്പൂരിനായി പ്രവർത്തിക്കണം. സംസ്കാരം, ഭാഷകൾ, പാരമ്പര്യങ്ങൾ എന്നീ വൈവിദ്ധ്യങ്ങളാണ് മണിപ്പൂരിന്റെ ശക്തി. വിദൂര ഗോത്ര മേഖലകൾക്ക് കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ നൽകിവരുന്നു. ഗോത്ര സമൂഹങ്ങളുടെ സ്വത്വവും പൈതൃകവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മലയോര ജില്ലകളിൽ കേന്ദ്രീകൃത നിക്ഷേപങ്ങൾ വന്നത്. അതിന്റെ ഫലമായി റോഡ്, പാലങ്ങൾ, ദേശീയ പാതകൾ, ഗ്രാമീണ റോഡുകൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി വിതരണം തുടങ്ങിയവയിലൂടെ ജീവിത നിലവാരം മെച്ചപ്പെട്ടു. മണിപ്പൂരിലെ ഗോത്ര സമൂഹങ്ങളുടെ അന്തസ്, സുരക്ഷ, അഭിവൃദ്ധിക്കുള്ള അവസരങ്ങൾ, രാജ്യ പുരോഗതിയുടെ പങ്കാളിത്തം എന്നിവ ദേശീയ മുൻഗണനയാണ് "- രാഷ്ട്രപതി പറഞ്ഞു.
ഇംഫാലിലെ നൂപി ലാൽ മെമ്മോറിയൽ കോംപ്ലക്സിൽ വനിതാ യോദ്ധാക്കൾക്ക് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു. ബ്രിട്ടീഷുകാരെയും ഫ്യൂഡൽ ശക്തികളെയും വെല്ലുവിളിച്ച വനിതകളുടെ പ്രക്ഷോഭങ്ങളെ മുർമു അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |