പെരുമ്പാവൂർ: എഴുത്തുകാരിയും പ്രഭാഷകയുമായ ഉഷ തമ്പാൻ രചിച്ച 'ഗുരുദേവ കൃതികൾ - ഭക്തി, സൗന്ദര്യം" എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഗ്രന്ഥപ്രകാശനം നടത്തി. ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ആർ. അനിലൻ ഗ്രന്ഥം പരിചയപ്പെടുത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ, പായിപ്ര ദമനൻ, പെരുമ്പാവൂർ ശാഖ പ്രസിഡന്റ് ടി.കെ. ബാബു, യൂണിയൻ വനിതാ സംഘം സമിതി പ്രസിഡന്റ് മോഹിനി വിജയൻ, സെക്രട്ടറി ശാന്താകുമാരി ടീച്ചർ, പെരുമ്പാവൂർ ശാഖാ വനിതാ സംഘം പ്രസിഡന്റ് കമലമ്മ ടീച്ചർ, മൈത്രി വിശ്വനാഥൻ, ഗ്രന്ഥകർത്താവ് ഉഷ തമ്പാൻ, സി. തമ്പാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |