
ന്യൂഡൽഹി: മരണപ്പെട്ട ജീവനക്കാരന്റെ ആശ്രിതന് കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ ജോലി ലഭിച്ച ശേഷം ഉയർന്ന തസ്തികയിൽ നിയമനം തേടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ആശ്രിത നിയമനത്തിന്റെ അടിസ്ഥാനത്തിൽ സ്വീപ്പർ തസ്‌തികയിൽ നിയമിക്കപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ പിന്നീട് ജൂനിയർ അസിസ്റ്റന്റുമാരായി നിയമിക്കപ്പെട്ടത് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ രാജേഷ് ബിൻഡാലും മൻമോഹനും അടങ്ങുന്ന ബെഞ്ചിന്റെ വിധി.ആശ്രിത നിയമനം അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ചുള്ളതാണെന്നും അത് കരിയറിൽ ഉയരങ്ങളിലെത്താനുള്ള ബദൽ മാർഗമല്ലെന്നും കോടതി നിരീക്ഷിച്ചു. ആശ്രിത നിയമനം സീനിയോറിറ്റി മറികടക്കാനുള്ള ഗോവണിയായി ഉപയോഗിക്കാൻ കഴിയില്ല.
സ്വീപ്പർ തസ്‌തികയിൽ ജോലിക്ക് ചേർന്ന തങ്ങൾക്ക് ജൂനിയർ തസ്‌തികയിൽ നിയമിക്കപ്പെടാൻ യോഗ്യതയുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്ന വാദം കോടതി തള്ളി. മരിച്ച ജീവനക്കാരന്റെ ആശ്രിതന് കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ ജോലി ലഭിക്കുന്നതോടെ അവകാശം വിനിയോഗിക്കപ്പെടും. യോഗ്യതയുണ്ടായാലും ഉയർന്ന തസ്തികയിലേക്ക് നിയമനം ലഭിക്കാൻ അവകാശമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |