
കൊച്ചി: ഇന്ത്യയിലെ പേയ്‌മെന്റ്‌സ് ഇക്കോസിസ്‌റ്റത്തിൽ ഡിജിറ്റൽ ഇടപാടുകളുടെ സ്വാധീനം കുതിക്കുന്നു. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് നടപ്പുവർഷത്തെ ആദ്യ ആറ് മാസങ്ങളിൽ പണഇടപാടുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ വിഹിതം 90 ശതമാനമായി ഉയർന്നു. നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യുപിഐ എന്നിവയുടെ ഉപയോഗം കുതിച്ചുയരുകയാണ്. ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 1,536 ലക്ഷം കോടി രൂപയുടെ പേയ്‌മെന്റുകളാണ് ബാങ്കിംഗ് ചാനലുകളിലൂടെ നടന്നത്. 2,010ലെ ആദ്യ അർദ്ധ വാർഷികത്തിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ മൂല്യം 679 ലക്ഷം കോടി രൂപ മാത്രമായിരുന്നു.
മൊത്തം ഇടപാടുകളുടെ എണ്ണത്തിൽ 85 ശതമാനം വിഹിതവുമായി യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്(യു.പി.ഐ) ഏറെ മുന്നിലാണ്. അതേസമയം മൊത്തം ഇടപാടുകളുടെ ഒൻപത് ശതമാനം വിഹിതം മാത്രമാണ് യു.പി.ഐയ്ക്കുള്ളത്. 69 ശതമാനം വിഹിതവുമായി റിയൽ ട്രൈം ഗ്രോസ് സെറ്റിൽമെന്റ്(ആർ.ടി.ജിഎസ്) ഇടപാടുകളുടെ മൂല്യത്തിൽ ഒന്നാമതെത്തി. എന്നാൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 0.1 വിഹിതം മാത്രമാണ് ആർ.ടി.ജി.എസിനുളളത്. വലിയ തുകയുടെ ഭൂരിപക്ഷം ഇടപാടുകളും ആർ.ടി.ജി.എസ് വഴിയാണ് നടക്കുന്നത്.
ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഡിജിറ്റൽ ഇടപാടുകളിലും ഉപഭോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ പേയ്‌മെന്റുകളുടെ മൊത്തം മൂല്യത്തിൽ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് യു.പി.ഐയുടെ വിഹിതം. ആർ.ടി.ജി.എസിന്റെ എണ്ണം 2019ൽ 14.8 കോടി രൂപയായിരുന്നത് കഴിഞ്ഞ വർഷം 29.5 കോടിയിലെത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 38 ഇരട്ടിയും മൂല്യത്തിൽ മൂന്നിരട്ടിയും വർദ്ധനയുണ്ടായി. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യു.പി.ഐ, ഐ.എം.പി.എസ്, നെഫ്‌റ്റ്, ആർ.ടി.ജി.എസ്, നെറ്റ് ബാങ്കിംഗ്, ഡിജിറ്റൽ വാലറ്റുകൾ എന്നിവയാണ് പ്രധാന ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |