
കാസർകോട്: ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിനൊടുവിൽ കാസർകോട് ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് തുടർ ഭരണം. ജില്ലാ പഞ്ചായത്തിൽ ഒമ്പത് ഡിവിഷനിൽ എൽ.ഡി.എഫും എട്ട് ഡിവിഷനിൽ യു.ഡി.എഫും ഒരിടത്ത് എൻ.ഡി. എയും വിജയിച്ചു.നീലേശ്വരം,കാഞ്ഞങ്ങാട് നഗരസഭകൾ എൽ.ഡി.എഫും കാസർകോട് യു.ഡി.എഫും നിലനിർത്തി. ബ്ളോക്ക് പഞ്ചായത്തുകളിൽ നാലിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു.ഗ്രാമപഞ്ചായത്തുകളിൽ പതിനേഴിടത്ത് യു.ഡി.എഫും പതിമൂന്നിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് എൻ.ഡി.എയും വിജയിച്ചു. അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.
വോട്ടെണ്ണൽ തുടങ്ങിയ രാവിലെ മുതൽ യു.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഭരണം ലഭിക്കുമെന്ന പ്രതീതിയായിരുന്നു. പത്ത് ഡിവിഷനുകളിൽ അവസാനമണിക്കൂർ വരെ യു.ഡി.എഫ് മുന്നിലായിരുന്നു.
ഉച്ചയോടെ മീഡിയ സെന്ററിൽ മാദ്ധ്യമ പ്രവർത്തകരെ കാണാൻ എത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും എൻ.എ നെല്ലിക്കുന്ന് എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസലും ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉച്ചയോടെ വോട്ട് നിലയിൽ മാറ്റം വന്നുതുടങ്ങി. യു.ഡി.എഫ് ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന പിലിക്കോടും കള്ളാറും എൽ.ഡി.എഫ് സുരക്ഷിതമാക്കിയതോടെ അട്ടിമറി ഒഴിവായി. വോട്ടെണ്ണലിന്റെ ക്ളൈമാക്സിലാണ് ഒറ്റ സീറ്റിന്റെ മേൽക്കൈയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്.
കാഞ്ഞങ്ങാടിനായി ആഞ്ഞുപിടിച്ച് യു.ഡി.എഫ്
പത്തുവർഷമായി എൽ.ഡി.എഫ് ഭരണത്തിലുള്ള കാഞ്ഞങ്ങാട് നഗരസഭയിൽ ഭരണം തിരിച്ചു പിടിക്കാൻ യു. ഡി.എഫ് പൊരുതിയെങ്കിലും ഒറ്റ സീറ്റ് വ്യത്യാസത്തിൽ ശ്രമം വിഫലമായി. നഗരസഭയിൽ സ്വതന്ത്രന്മാർ ഉൾപ്പെടെ എൽ.ഡി.എഫ് 22 സീറ്റിലും യു.ഡി.എഫ് 21 സീറ്റിലും ബി.ജെ.പി നാലിടത്തും വിജയിച്ചു.
കാസർകോട് നഗരസഭയിൽ 24 സീറ്റുകളിൽ വിജയിച്ചാണ് യു.ഡി.എഫ് ഭരണത്തിൽ തിരിച്ചെത്തിയത്. മുസ്ലിം ലീഗ് 22 വാർഡിലും കോൺഗ്രസ് രണ്ടിടത്തും വിജയിച്ചു.സി.പി.എമ്മും രണ്ട് വാർഡുകൾ നേടി. പതിനാല് വാർഡുകൾ ഉണ്ടായിരുന്ന എൻ.ഡി.എക്ക് രണ്ടു സീറ്റുകൾ നഷ്ടപ്പെട്ടു. നീലേശ്വരം നഗരസഭയിൽ 20 സീറ്റുകളും നിലനിർത്തിയാണ് എൽ.ഡി.എഫ് ഭരണത്തിൽ തിരിച്ചെത്തുന്നത്. ഒൻപത് സീറ്റുണ്ടായ യു.ഡി.എഫ് ഇത്തവണ 13 സീറ്റുമായി നേട്ടമുണ്ടാക്കി. ജില്ലയിൽ ആകെയുള്ള ആറു ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണവും എൽ.ഡി.എഫ് നിലനിർത്തി. രണ്ടു ബ്ലോക്ക് പഞ്ചായത്തുകളാണ് യു.ഡി.എഫിന് ലഭിച്ചത്.
ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് മേധാവിത്വം
അതേസമയം ഗ്രാമ പഞ്ചായത്തുകളിൽ വ്യക്തമായ മേൽക്കൈ നേടാൻ ജില്ലയിൽ യു.ഡി.എഫിന് സാധിച്ചു. എൽ.ഡി.എഫിൽ നിന്ന് വലിയപറമ്പ്, ഉദുമ തുടങ്ങിയ പഞ്ചായത്തുകൾ തിരിച്ചു പിടിച്ചു. 13 ഗ്രാമ പഞ്ചായത്തുകളിൽ മാത്രം ഭരണം ഉണ്ടായിരുന്ന യു.ഡി.എഫ് 17 ഇടത്ത് ഭരണം ഉറപ്പിച്ചു. അതേസമയം യു.ഡി. എഫിൽ നിന്ന് പടന്ന എൽ.ഡി.എഫ് തിരിച്ചുപിടിച്ചു.കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണവും നിലനിർത്തി കാസർകോട് ജില്ലയിൽ എൽ.ഡി.എഫ് മാനംകാത്തു.
ശക്തമായ സാന്നിദ്ധ്യമാകമെന്ന് കരുതിയിരുന്ന എൻ.ഡി.എക്ക് വലിയ തിരിച്ചടിയും ഇക്കുറിയുണ്ടായി. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ കാസർകോടിന്റെ വടക്കൻ മേഖലയിലെ ഭാഷാ ന്യൂനപക്ഷ മേഖലയിൽ നേട്ടമുണ്ടാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. ക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |