കൽപ്പറ്റ: തദ്ദേശതിരഞ്ഞെടുപ്പിൽ 4 ബ്ലോക്ക്പഞ്ചായത്തുകളുംപിടിച്ചെടുത്ത് യു.ഡി.എഫിന്റെ തേരോട്ടം. കൽപ്പറ്റ, മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മിന്നും വിജയം നേടിയത്.
എൽഡിഎഫിൽ നിന്ന് മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകൾ പിടിച്ചെടുക്കുകയും കൈവശ മുണ്ടായിരുന്ന കൽപ്പറ്റയും പനമരവും നിലനിർത്തുകയും ചെയ്തു. മാനന്തവാടി ബ്ലോക്കിലെ 14 വാർഡുകളിൽ 10 എണ്ണം പിടിച്ചടുത്തു കൊണ്ടാണ് യു.ഡി.എഫ് ബ്ലോക്ക് ഭരണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 13 വാർഡായിരുന്നപ്പോൾ 7 സീറ്റ് പിടിച്ചായിരുന്നു എൽ.ഡി.എഫ് ഭരണത്തിലിരുന്നത്. ഇത്തവണ വെറും നാല് സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നേടാനായുള്ളു. ഡിവിഷൻ, വിജയിച്ച സ്ഥാനാർത്ഥിയുടെ പേര്, മുന്നണി ക്രമത്തിൽ; 1 പേര്യ - ബെന്നി ആന്റണി - എൽ.ഡി.എഫ്, 2. വാളാട് - റോസമ്മ ബേബി - യു.ഡി.എഫ്, 3. തലപ്പുഴ- മീനാക്ഷി രാമൻ- യു.ഡി.എഫ്, 4. തിരുനെല്ലി - ഷീല - എൽ.ഡി.എഫ്, 5. കാട്ടിക്കുളം- വസന്തകൃഷ്ണൻ ടി -എൽ.ഡി.എഫ്, 6. പനവല്ലി - ബേബി മാസ്റ്റർ- എൽ.ഡി.എഫ്, 7. തോണിച്ചാൽ- മനോജ് നിട്ടറ- യു.ഡി.എഫ്, 8. പള്ളിക്കൽ - ഉഷ വിജയൻ -യു.ഡി.എഫ്, 9. കല്ലോടി - ചിന്നമ്മ ജോസ് - യു.ഡി.എഫ്, 10. തരുവണ - ആസ്യാമൊയ്തു - യു.ഡി.എഫ്, 11. കട്ടയാട് - സി.പി മൊയ്തീൻ ഹാജി - യു.ഡി.എഫ്, 12. വെള്ളമുണ്ട - ഒ.ടി മുഹമ്മദ് ഉനൈസ് - യു.ഡി.എഫ്, 13. തേറ്റമല - സിനി തോമസ് - യു.ഡി.എഫ്.
14. തൊണ്ടർനാട് - അബ്ദുള്ള കേളോത്ത് - യു.ഡി.എഫ്. സുൽത്താൻ ബത്തേരി ബ്ലോക്കിൽ 14 സീറ്റിൽ 8 എണ്ണം നേടിയണ് യു.ഡി.എഫ് ഭരണം പിടിച്ചത്. 5 സീറ്റുകൾ മാത്രമാണ് എൽ.ഡി.എഫിന് നിലനിർത്താനായത് . ഒരു സീറ്റ് സ സ്വതന്ത്രനും നേടി. കഴിഞ്ഞ ഭരണ സമിതിയിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും സീറ്റുകളാണുണ്ടായിരുന്നത്. വാർഡ് വിഭജനത്തെ തുടർന്ന് ഒരു സീറ്റ് വർദ്ധിക്കുകയായിരുന്നു. ഡിവിഷൻ, വിജയിച്ച സ്ഥാനാർത്ഥിയുടെ പേര്, മുന്നണി ക്രമത്തിൽ ; 1. അപ്പാട് -ലത ശശി - എൽ.ഡി.എഫ്, 2. മീനങ്ങാടി - നിത കെ കേളു- യു.ഡി.എഫ്, 3. കൊളഗപ്പാറ- രത്തിൻ ജോർജ്ജ് - എൽ.ഡി.എഫ്,
4. മൂലങ്കാവ് - അനൂപ് സി.വി - എൽ.ഡി.എഫ്, 5. മുത്തങ്ങ - അവറാൻ ടി - യു.ഡി.എഫ്, 6. നൂൽപ്പുഴ - പ്രസന്ന ശശീന്ദ്രൻ - യു.ഡി.എഫ്, 7. ചീരാൽ - ബേബി വി.ടി - യു.ഡി.എഫ്, 8. കോളിയാടി - ഷീജ രാജു - സ്വതന്ത്രൻ, 9. ചുള്ളിയോട് - ഷാജി കോട്ടയിൽ - എൽ.ഡി.എഫ്, 10. അമ്പുകുത്തി - കൃഷ്ണകുമാരി ടീച്ചർ - യു.ഡി.എഫ്, 11. അമ്പലവയൽ - യശോദ ബാലകൃഷ്ണൻ - എൽ.ഡി.എഫ്,
12. തോമാട്ടുചാൽ - വർഗ്ഗീസ്(സനിൽ)- യു.ഡി.എഫ്, 13. നെല്ലാറച്ചാൽ - സൈനബ ഉസ്മാൻ - യു.ഡി.എഫ്. 14. കുമ്പളേരി - സുധ കൃഷ്ണൻ - യു.ഡി.എഫ്. സ്വന്തം കൈവശമുണ്ടായിരുന്ന പനമരവും കൽപ്പറ്റയും നില മെച്ചപ്പെടുത്തിയാണ് യു.ഡി.എഫ് നില നിർത്തിയത്. കൽപ്പറ്റ ബ്ലോക്കിൽ 16 ൽ 14 എണ്ണം നേടിയപ്പോൾ 2 ഡിവിഷൻ മാത്രമാണ് എൽ.ഡി.എഫിന് നേടാനായുള്ളു. കഴിഞ്ഞ തവണ 4 ഡിവിഷനുളിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. ഡിവിഷൻ, വിജയിച്ച സ്ഥാനാർത്ഥിയുടെ പേര്, മുന്നണി ക്രമത്തിൽ ; 1. പടിഞ്ഞാറത്തറ- ബിന്ദു ബാബു- യു.ഡി.എഫ്. 2. കുപ്പാടിത്തറ - ബുഷറ- യു.ഡി.എഫ്. 3. കോട്ടത്തറ - ജെനിമോൾ എം ജി - യു.ഡി.എഫ്. 4. വെങ്ങപ്പള്ളി - അഞ്ജലി - യു.ഡി.എഫ്. 5. മടക്കിമല - സലാം നീലിക്കണ്ടി - യു.ഡി.എഫ്. 6. മുട്ടിൽ- ശശി - യു.ഡി.എഫ്, 7. വാഴവറ്റ - ഉഷ - യു.ഡി.എഫ്, 8. തൃക്കൈപ്പറ്റ- ബി. സുരേഷ് ബാബു- യു.ഡി.എഫ്, 9. അരപ്പറ്റ- ഷഹർബാൻ സെയ്തലവി- യു.ഡി.എഫ്, 10. മൂപ്പൈനാട് - അരുൺദേവ് - യു.ഡി.എഫ്, 11. ചൂരൽമല- ശിഹാബ് - യു.ഡി.എഫ്, 12. മേപ്പാടി - അജ്മൽ സാജിദ് - യു.എൽ.ഡി.എഫ്, 13. ചാരിറ്റി തെസ്നി അഷറഫ്- യു.ഡി.എഫ്, 14. വൈത്തിരി- വിജേഷ് എം .വി- എൽ.ഡി.എഫ്, 15. പൊഴുതന കെ.കെ ഹനീഫ- യു.ഡി.എഫ്, 16. തരിയോട് - ജിൻസി സണ്ണി - യു.ഡി.എഫ്.
പനമരം ബ്ലോക്കിൽ 14 സീറ്റിൽ 13 എണ്ണമാണ് യു.ഡി.എഫ് നേടിയത്. കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റുകൂടി പിടിച്ചെടുത്തു കൊണ്ടാണ് ഇത്തവണ നില ഭദ്രമാക്കിയത്. വെറും ഒരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നേടാനായത്. ഡിവിഷൻ, വിജയിച്ച സ്ഥാനാർത്ഥിയുടെ പേര്, മുന്നണി ക്രമത്തിൽ ; 1. അഞ്ചുകുന്ന്- രജിത കെ.വി - യു.ഡി.എഫ്.
2. പാക്കം- എം.സി സെബാസ്റ്റ്യൻ- യു.ഡി.എഫ്, 3. ആനപ്പാറ - അഡ്വ. ഒ.ആർ രഘു - യു.ഡി.എഫ്, 4. പാടിച്ചിറ - വർഗീസ് മുരിയൻകാവിൽ -യു.ഡി.എഫ്, 5. മുള്ളൻക്കൊല്ലി - സുമ ബിനേഷ് - യു.ഡി.എഫ്, 6. പുൽപ്പള്ളി- ടി.എസ് ദിലീപ് കുമാർ - യു.ഡി.എഫ്, 7. ഇരുളം- ശ്രീദേവി മുല്ലയ്ക്കൽ- യു.ഡി.എഫ്, 8. വാകേരി- മേഴ്സി ബാബു- യു.ഡി.എഫ്, 9. കേണിച്ചിറ- അതുൽ തോമസ് - യു.ഡി.എഫ്, 10. നടവയൽ - സന്ധ്യാ ലിഷു - യു.ഡി.എഫ്, 11. പൂതാടി - ബിനു ജേക്കബ് - സ്വതന്ത്രൻ, 12. കമ്പളക്കാട് - സി.എച്ച് ഫസൽ - യു.ഡി.എഫ്, 13. പച്ചിലക്കാട് - റഷീന സുബൈർ - യു.ഡി.എഫ്, 14. പനമരം- റുഖിയ - യു.ഡി.എഫ്,
15. വിളമ്പുക്കണ്ടം- വൽസല ടീച്ചർ - എൽ.ഡി.എഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |