നെടുമ്പാശേരി: ചൈനയിൽ നടന്ന വേൾഡ് സ്കൂൾ ഗെയിംസിൽ അണ്ടർ15 പുരുഷ വിഭാഗം വോളിബാളിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ടീമിലെ ഏക മലയാളി നെവിൽ കൃഷ്ണ മനോജിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ശക്തരായ ബ്രസീലിനെ നേരിട്ടുള്ള രണ്ട് സെറ്റുകളിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്. നെടുമ്പാൽ സ്വദേശിയായ നെവിൽ കൃഷ്ണ വരന്തരപ്പിള്ളി സി.ജെ.എം എ.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രണ്ടു മാസം മുമ്പ് അന്തരിച്ച കോച്ച് ജോഫി ജോർജിന്റെ കീഴിലായിരുന്നു പരിശീലനം. പരിശീലകരും ദേശീയ താരങ്ങളുമായ ജോ ജോഫി, മേഴ്‌സി ആന്റണി, യൂസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നെവിൽ കൃഷ്ണയെ സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |