
തെങ്ങണ: വിവേകാനന്ദാ റസിഡന്റ്‌സ് വെൽഫെയർ അസ്സോസിയേഷന്റെയും മുത്തൂറ്റ് സ്‌നേഹാശ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണ്ണയ പരിശോധനാക്യാമ്പ് 17 ന് രാവിലെ 6 മുതൽ 8.30 വരെ തെങ്ങണ ശങ്കരമംഗലം ഭവനത്തിൽ നടക്കും. ഗ്ലൂക്കോസ്, ക്രിയാറ്റിൻ, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, യൂറിൻ അൽബുമിൻ, യൂറിൻ ഷുഗർ, പൊക്കം, തൂക്കം തുടങ്ങിയവ പരിശോധിക്കാനുളള സൗകര്യം ഉണ്ടായിരിക്കും. ഈ ടെസ്റ്റുകൾ വഴി വൃക്കരോഗവും ഹൃദ്രോഗ സാധ്യതയും പ്രാരംഭദിശയിൽ നിർണയിക്കാൻ സാധിക്കും. രോഗം കണ്ടുപിടിക്കപ്പെട്ടവർക്ക് രോഗം മൂർച്ഛിക്കാതിരിക്കാനുളള മാർഗനിർദ്ദേശങ്ങൾ നൽകും. രജിസ്റ്റർ ചെയ്യുന്ന ആദ്യ 100 പേർക്ക് മാത്രമേ ടെസ്റ്റുകൾ നടത്താൻ സാധിക്കുകയുളളൂ. ഫോൺ: 9497821019.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |