
വൈക്കം: യു.ഡി.എഫിന് സംവരണ സ്ഥാനത്തേക്ക് ആളില്ലാത്തതിനാൽ മറവൻതുരുത്ത് പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം സീറ്റ്‌നേടിയിട്ടും എൽ.ഡി.എഫിന് ഭരിക്കാം. ഇവിടെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. സംവരണ സീറ്റിൽ യു.ഡി.എഫിൽ ആരും ജയിച്ചില്ല. അതിനാൽ എൽ.ഡി.എഫിന് നറുക്കെടുപ്പെന്ന ഭാഗ്യപരീക്ഷണമില്ലാതെ പ്രസിഡന്റാകാം.
16 വാർഡുകളിലെ മത്സരത്തിൽ ഇരുമുന്നണികൾക്കും 8 വാർഡുകളിൽ വീതം വിജയിക്കാനായി. എന്നാൽ യു.ഡി.എഫിന്റെ സംവരണ സീറ്റിലെ സ്ഥാനാർത്ഥികൾ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ 15 വാർഡുകളിലെ ഒരു സീറ്റിന്റെ ബലത്തിലായിരുന്നു എൽ.ഡി.എഫിന് ഭരണം. ഇത്തവണ ഒരു വാർഡ് കൂടി 16 ആയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |