
പാലാ : മുത്തോലി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുമുന്നണി ഭരണത്തിലേക്ക്. ആകെയുള്ള 14 സീറ്റിൽ എൽ.ഡി.എഫ് 11 സീറ്റ് നേടി. ഇതിൽ കേരള കോൺഗ്രസ് എമ്മിന് 8 സീറ്റും, സി.പി.എമ്മിന് 3 സീറ്റും ലഭിച്ചു. നിലവിലെ ഭരണകക്ഷിയായിരുന്ന ബി.ജെ.പി 6 സീറ്റിൽ നിന്ന് 2 സീറ്റിലേക്ക് ചുരുങ്ങി. നിലവിൽ യു.ഡി.എഫിന് 2 സീറ്റ് ഉണ്ടായിരുന്നത് 1 ആയി കുറഞ്ഞു. കഴിഞ്ഞതവണ കേരള കോൺഗ്രസിന് 4 സീറ്റും , സി.പി.എമ്മിന് 1 സീറ്റുമായിരുന്നു. വൻഭൂരിപക്ഷത്തോടെ ഇടതുമുന്നണിയെ അധികാരത്തിലേറ്റിയ ജനങ്ങളോട് നേതാക്കളായ പ്രദീപ് സലീം, ജോയി കൊമ്പനാൽ, അഡ്വ. പി.ആർ. തങ്കച്ചൻ, മാത്തുക്കുട്ടി മാത്യു എന്നിവർ നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |