പയ്യാവൂർ: വൈ.എം.സി.എ ചെമ്പേരി യൂണിറ്റ്, വൈ.എം.സി.എ വനിതാ ഫോറം, ടി.എസ്.എസ്.എസ് ട്രസ്റ്റ് ചെമ്പേരി മേഖല, ചെമ്പേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ തൈറോ കെയറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ തൈറോയിഡ് പരിശോധന, വൈറ്റമിൻ ഡി രക്തപരിശോധന ക്യാമ്പ് ചെമ്പേരി ദേശീയ വായനശാലാ ഹാളിൽ നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ചെമ്പേരി വൈ.എം.സി.എ പ്രസിഡന്റ് ഷീൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.എസ്.എസ് ട്രസ്റ്റ് ചെമ്പേരി മേഖല പ്രസിഡന്റ് ജോഷി കുന്നത്ത്, പ്രോഗ്രാം ഡയറക്ടർ ജോമി ജോസ് ചാലിൽ, ടി.എസ്.എസ്.എസ് ചെമ്പേരി ട്രസ്റ്റ് പ്രസിഡന്റ് ജോയ്സി ജോസഫ്, വൈ.എം.സി.എ വനിതാ ഫോറം പ്രസിഡന്റ് ലിസിയമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. സിബി പിണക്കാട്ട്, റോബി ഇലവുങ്കൽ, ജെയ്സൺ മേക്കലാത്ത്, സൗമ്യ ഇല്ലിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |